Wednesday, February 27, 2008

സ്നിഫ്...സ്നിഫ്...ഹാ‍ാ‍ാ‍ാ‍...



ദീപികയുടെ യൂസ്നെറ്റ് 2.0 ഐ.ടി ഫീച്ചര്‍ പേജില്‍ ഫെബ്രുവരി 27 ബുധനാഴ്‌ച വി.ആര്‍.ഹരിപ്രസാദിന്റെ ലോഗിന്‍ന്റെയും വി.കെ.ആ‍ദര്‍ശിന്റെ ഇ-വായനയുടെയും ഒപ്പം വന്ന ഒരു കുറിപ്പ്.

19 comments:

മയൂര said...

2008 ഫെബ്രുവരി 27, ദീപിക യൂസ്നെറ്റ് 2.0 ഐ.ടി ഫീച്ചര്‍ പേജ്.

.... said...

ഒരുപാട് സന്തോഷം...വേറെ എന്താ പറയേണ്ടത് നിന്നോട് ?

ശെഫി said...

ഇന്‍ഫര്‍മേറ്റീവ്

അപര്‍ണ്ണ said...

ആഹാ ഇത്‌ കലക്കി.

നാടോടി said...

വളരട്ടെ വളരട്ടെ

കണ്ണൂരാന്‍ - KANNURAN said...

മലര്‍പൊടിക്കാരന്റെ സ്വപ്നം ആവുമോ?

ഫസല്‍ ബിനാലി.. said...

നന്നായിരിക്കുന്നു,
ആശംസകള്‍

ഏ.ആര്‍. നജീം said...

ഒരു പുതിയ അറിവായിരുന്നു ഇത്.. നന്ദി

10,000 വിവിധ ഗന്ധങ്ങള്‍ തിരിച്ചറിയവാന്‍ നമ്മുടെ മൂക്കുകള്‍ക്ക് കഴിയുമത്രേ..! ഇതാ പറയുന്നത് നമ്മുടെ ശരീരത്തോളം ഏത് ശാസ്ത്രമാണ് വികസിച്ചിട്ടുള്ളത്..? ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിജീവി പോലും തന്റെ തലച്ചോറിന്റെ 28% മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്നെവിടെയോ വായിച്ചതായോര്‍ക്കുന്നു..!

നമ്മുടെ മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന 3D ചിത്രം പോലെ നാലാമത്തെ ഒരു ഡയമെന്‍‌ഷന്‍ ഗന്ധം കൂടി അനുഭവപ്പെടുന്ന 4D ചിത്രങ്ങള്‍ ഇന്ത്യയില്‍ ഉടന്‍ ഇറങ്ങും എന്ന് കേട്ടപ്പോള്‍ അത്രയ്ക്ക് വിശ്വാസം തോന്നിയിരുന്നില്ലെങ്കിലും ഇത് വായിച്ചപ്പോള്‍ മനസ്സിലായി ഈ ടെക്‌നോളജി വച്ച് ഇത് നിശ്പ്രയാസം സാധിക്കാവുന്നതേയുള്ളൂ...

ഇനി നടീനടന്മാര്‍ നല്ല ചൂടു ബിരിയാണി വെള്ളിത്തിരയില്‍ കഴിക്കുമ്പോള്‍ നമ്മള്‍ അതിന്റെ മണം അനുവിച്ചറിയുന്ന കാലം വിദൂരമല്ലെന്നര്‍ത്ഥം .. ശിവ ശിവാ

നിരക്ഷരൻ said...

ആശംസകള്‍ മയൂര.

ഇനിയും ഇനിയും ഇതുപോലെ ഫീച്ചറുകള്‍ കാണാന്‍ അവസരമുണ്ടാക്കിത്തരൂ ഞങ്ങള്‍ക്ക്.

ശ്രീ said...

ആശംസകള്‍, ചേച്ചീ...

നജീമിക്കാ... ബിരിയാണി തിന്നുമ്പോള്‍ മണം കിട്ടുന്നതു നല്ല കാര്യം തന്നെ. കൊലപാതകം കാണിയ്ക്കുമ്പോ രക്തത്തിന്റെ ഗന്ധവും, നായകന്‍ വല്ല ചെളിക്കുണ്ടിലും കിടന്ന് തല്ലു കൂടുന്നതു കാണിയ്ക്കുമ്പോ അവിടുത്തെ ചേറിന്റെ മണവും മീന്‍ ചന്ത കാണിയ്ക്കുമ്പോള്‍ മീന്‍ മണവും കൂടി സഹിയ്ക്കേണ്ടി വരുന്നതിനെ പറ്റി എന്താണാഭിപ്രായം?

ഹരിശ്രീ said...

ഇത്‌ കലക്കി.

ആശംസകള്‍

അപ്പു ആദ്യാക്ഷരി said...

സ്നിഫിന്റെ കാര്യം ഓകെയാണെങ്കിലും മനുഷ്യബുദ്ധിയെ കവച്ചുവയ്ക്കുന്ന ഒരു കമ്പ്യൂട്ടര്‍ .... കണ്ടുതന്നെ അറിയണം അത്.

ഏ.ആര്‍. നജീം said...

ശ്രീയേ..വേണ്ടാട്ടൊ...

ആ പടത്തില്‍ ഗംപ്ലീറ്റ് ബിരിയാനി തീറ്റയും കുടിയും മാത്രമേ കാണൂ എന്നാ വിശ്വസനീയമായ കേന്ദ്രത്തില്‍ നിന്നും കിട്ടിയ അറിവ്....:)

മഴവില്ലും മയില്‍‌പീലിയും said...

നന്നായി...വളരെ വലിയ കാര്യം ചുരുങ്ങിയ വാക്കുകളില്‍ആര്‍ക്കും മനസിലാകുന്ന ഭാഷയില്‍....അഭിനന്ദനങ്ങള്‍

അഭിലാഷങ്ങള്‍ said...

മയൂരാ,

നല്ല കുറിപ്പ് കേട്ടോ...

ജഗദീഷ് പറയുന്ന പോലെ നല്ലോണം ‘സഗജഗീഗരിച്ച്’ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍ :-)

ഇതൊക്കെ പ്രാക്റ്റിക്കലായി ഇം‌പ്ലിമന്റ് ആകുന്ന ഒരു കാലം വരും.. ആ കാലത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.. അന്ന് ഈ ആര്‍ട്ടിക്കിള്‍ ഒന്നൂടെ വായിക്കാന്‍ ഞാന്‍ ഈ ബ്ലോഗിലെത്തിയാല്‍, കം‌മ്പ്യൂട്ടറിലൂടെ ഋതുഭേതങ്ങള്‍ക്കനുസൃതമായ ഗന്ധം അനുഭവിച്ചറിയുവാന്‍‌ പറ്റിയാല്‍...!! ആഹാ എന്ത് മനോഹരമായ സ്വപ്നം...!!!

മയൂരയുടെ പഴയ "സദ്യപുരാണം" എന്ന പോസ്റ്റില്‍, ഇലയില്‍ വിളമ്പിയ ആ സദ്യയുടെ ചിത്രത്തിന്റെ കൂടെ കമ്പ്യൂട്ടറിലൂടെ, സമ്പാറിന്റെയും, പച്ചടിയുടെയും, അവിയലിന്റെയും, കാളന്റെയും, ഓലന്റെയും, അച്ചാറിന്റെയും, പ്രഥമന്റെയുമൊക്കെ ഗന്ധം കൂടി അനുഭവിക്കാനായാല്‍......

കൂടുതലൊന്നും പറയുന്നില്ല.... ചുമ്മാ ഒരു പാട്ടുപാടി സ്ഥലം വിടട്ടേ ഞാന്‍..

“സ്വപ്നങ്ങള്‍.... സ്വപ്നങ്ങളേ.....
നിങ്ങള്‍, സ്വര്‍ഗ്ഗകുമാരികളല്ലോ..!”

:-)

നിര്‍മ്മല said...

അഭിലാഷങ്ങളുടെ പാട്ട് ഞാനും ഏറ്റു പാടുന്നു,,
സ്വപ്നങ്ങളെ.....
പുതിയതായി അച്ചടിച്ച കഥ എന്നാണു പോസ്റ്റുന്നത്?

ഗീത said...

യന്ത്രം മനുഷ്യ മസ്തിഷ്കത്തിന്റെ ഇന്റെലിജെന്‍സ് നേടുന്ന കാലം വിദൂരമല്ലെന്ന് കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. അങ്ങനെ, യന്ത്രങ്ങള്‍ക്കും ഇനി പക, അസൂയ, വിദ്വേഷം തുടങ്ങിയ മനുഷ്യ സഹജമായ വികാരങ്ങളും വന്നു ചേരാതിരുന്നാല്‍ മതിയായിരുന്നു......

തിയേറ്ററില്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍, സ്ക്രീനില്‍ മുല്ലപ്പൂ‍ ചൂടിയ പെണ്‍കുട്ടി കടന്നു വരുന്നു.
അപ്പോള്‍ പ്രേക്ഷകന് മുല്ലപ്പൂ മണം അനുഭവിക്കാനാകും...
അതുപോലെ ഒരു യക്ഷി സിനിമയില്‍, യക്ഷി സ്ക്രീനില്‍ വരുമ്പോള്‍ പാലപ്പൂ മണവും.........

മഴത്തുള്ളി said...

സ്നിഫ് സ്നിഫ്, ഉം വരുന്നുണ്ട് മണം ;)

അയ്യോ......... ഗീതാഗീതികള്‍ പറഞ്ഞത് കേട്ട് ഞാനൊന്നു ഞെട്ടിയതാ. ഇനി സിനിമ കാണേണ്ട എന്നു വെക്കാം. യക്ഷികള്‍ ഉള്ള പടം കാണുമ്പോള്‍ പേടിച്ചു വിറച്ചിരിക്കുന്നതു കൂടാതെ ഒപ്പം പാലപ്പൂ മണവും. .. :(

പിന്നെ ഈ കുറിപ്പ് വളരെ നന്നായിരിക്കുന്നു. ഇനി എന്തെല്ലാം കാണാനിരിക്കുന്നു. :)

ഹരിയണ്ണന്‍@Hariyannan said...

നല്ല പോസ്റ്റ്!നല്ല കുറിപ്പ്!!

നല്ല മണം!!!

ആഹഹാ!!